c
കടുവിനാൽ എം.എം.എൽ.പി.എസിൽ നടന്ന സൗജന്യ ദന്ത പരിശോധന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി ഉദ്ഘാടനം ചെയ്യുന്നു

വള്ളികുന്നം: ആലപ്പുഴ ഗവ.മെഡിക്കൽ കോളേജ് ദന്തൽ വിഭാഗവും കാമ്പിശ്ശേരി റോയൽ ദന്തൽ ക്ലിനിക്കും ചേർന്ന് കടുവിനാൽ എം.എം.എൽ.പി.എസിൽ നടത്തിയ സൗജന്യ ദന്ത പരിശോധന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം നികേഷ്‌ തമ്പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ദന്തൽ കോളേജ് കമ്മ്യൂണിറ്റി ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ഡി ഡോ. യു. ചാൻസി, ഡോ.വീണ പ്രിതുൽ, സ്കൂൾ പ്രധാന അദ്ധ്യാപിക എസ്.സിജി, ലീമ എന്നിവർ സംസാരിച്ചു.