ambala

അമ്പലപ്പുഴ: നിയുക്‌ത ശബരിമല - മാളികപ്പുറം മേൽശാന്തിമാർക്ക് അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ക്ഷേത്രം നാടക ശാലയിൽ നടന്ന ചടങ്ങിൽ ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിയെ സംഘം രക്ഷാധികാരി കളത്തിൽ ചന്ദ്രശേഖരൻ നായരും, മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയെ സമൂഹപ്പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ളയും പൊന്നാട അണിയിച്ച് ആദരിച്ചു . പടിഞ്ഞാറെ ഗോപുര നടയിൽ പൂർണ്ണ കുംഭം നൽകി സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച് ക്ഷേത്ര ദർശനത്തിനു ശേഷമാണ് നാടകശാലയിൽ ചടങ്ങുകൾ ആരംഭിച്ചത്. സംഘം പ്രസിഡന്റ് ആർ. ഗോപകുമാർ അദ്ധ്യക്ഷനായി .