
ആലപ്പുഴ: ജനസംഖ്യയിൽ പകുതിയിലധികം വരുന്ന സ്ത്രീകൾക്ക് നിയമ നിർമ്മാണസഭകളിൽ 50 ശതമാനം സംവരണം നടപ്പാക്കുക, രൂക്ഷമായ വിലക്കയറ്റം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുക, മയക്കുമരുന്ന് വ്യാപനത്തിന് അറുതിവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ പെൻഷൻകാർ മാർച്ച് നടത്തി. കെ.എസ്.എസ്.പി.യു സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം എൻ.സരസമ്മ അദ്ധ്യക്ഷയായി. നേതാക്കളായ എൻ.എ.വത്സല, ശോഭ എന്നിവർ സംസാരിച്ചു.