ചെന്നിത്തല: സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന കേരളോത്സവം - 2022 ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്തിൽ 25,26 തീയതികളിൽ നടക്കും. കലാ കായിക മത്സരങ്ങളുടെ രജിസ്‌ട്രേഷൻ 15,16,17 തീയതികളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ പഞ്ചായത്ത് ഓഫീസിൽ നടക്കും. താത്പര്യമുള്ളവർ ആധാർകാർഡ്, റേഷൻ കാർഡ് എന്നിവയുമായി ഓഫീസുമായി ബന്ധപ്പെടണമെന്ന് ചെന്നിത്തല ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രദീപ് അറിയിച്ചു. ഫോൺ: 0479-2325396.