മാവേലിക്കര: ബിഷപ് മൂർ കോളേജ് അലൂമ്‌നി അസോസിയേഷന്റെ ത്രിദിന സാംസ്കാരിക മേള 'എഴുന്നള്ളത്ത്' കേരള ലളിതകല അക്കാഡമി സെക്രട്ടറി എൻ.ബാലമുരളി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്റ് കെ.ജി.മുകുന്ദൻ അദ്ധ്യക്ഷനായി. ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി മുഖ്യ പ്രഭാഷണം നടത്തി. ഡോ.രഞ്ജിത്ത് മാത്യു ഏബ്രഹാം, പ്രൊഫ.വി.സി.ജോൺ, പ്രേംജിത്ത് കായംകുളം, ജനറൽ സെക്രട്ടറി എസ്.ജോസഫ്, അലൂമ്‌നി വൈസ് പ്രസിഡന്റ് ബി.സോമശേഖരൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.