t
t

ആലപ്പുഴ: പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ അഞ്ചിൽ മൂന്ന് സീറ്റുകൾ നേടി കോൺഗ്രസ് ഉജ്ജ്വല വിജയമാണ് നേടിയിരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദ് പറഞ്ഞു. മത്സരം നടന്ന അഞ്ച് സീറ്റും കോൺഗ്രസിന്റേതായിരുന്നില്ല. ജനജീവിതം ദുസഹമാക്കിയ വിലക്കയറ്റവും കുടുംബ ബഡ്ജറ്റുകൾ തകർത്ത പാചകവാതക വിലവർദ്ധനവും ഇന്ധന വിലവർദ്ധനവും തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതും തൊഴിലില്ലായ്മയുമാണ് തിരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി പരിശ്രമിച്ച പ്രവർത്തകരെയും വോട്ട് ചെയ്തവരെയും അഭിനന്ദിക്കുന്നതായി അദ്ദേഹം അറിയിച്ചു.