photo
ഗുരുധർമ്മപ്രചരണ സഭ പുളിങ്കുന്ന് പഞ്ചായത്ത് മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ഗുരുധർമ്മപ്രചരണ സഭ പുളിങ്കുന്നു പഞ്ചായത്ത് മേഖല കമ്മിറ്റിയുടെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും കണ്ണാടി ക്ഷീര സഹകരണ സംഘം ഹാളിൽ ജില്ല പ്രസിഡന്റ് സതീശൻ അത്തിക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.ആർ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ഡി.സലിം സംഘടന സന്ദേശം നൽകി. കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം ചന്ദ്രൻ പുളിങ്കുന്ന്, എസ്.ഡി. രവി, വി.വി. ശിവപ്രസാദ്, എൻ.സതീശൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി വി.എം.തങ്കപ്പൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മേഖല പ്രസിഡന്റ് പി.എം.മോഹനൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം.കെ.പുരുഷോത്തമൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി അസ്പർശാനന്ദ സ്വാമി (മുഖ്യ രക്ഷാധികാരി), ചന്ദ്രൻ പുളിങ്കുന്ന് (രക്ഷാധികാരി), ഷാജിമോൻ കുറുപ്പശ്ശേരി (പ്രസിഡന്റ് ), പി.വി.സുനിൽകുമാർ ശ്രീ കൈലാസം (സെക്രട്ടറി), പി.എം.മോഹനൻ പുതുവൽ (ട്രഷറർ) എന്നിവർ ഉൾപ്പെടെ 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.