
മാവേലിക്കര: ലഹരിവിരുദ്ധ സന്ദേശവുമായി കാസർകോട്ട് നിന്നും സൈക്കിളിൽ യാത്ര ആരംഭിച്ച സിവിൽ പൊലീസ് ഓഫീസർമാർക്ക് മാവേലിക്കര പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ മാവേലിക്കര കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ സ്വീകണം നല്‍കി. ലഹരിക്കെതിരെ തിരുവനന്തപുരം വരെ സൈക്കിൾ യാത്ര നടത്തുന്ന പുന്നപ്ര പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വിനിലിനും എടത്വ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അലക്‌സ് വർക്കിക്കുമാണ് സ്വീകരണം നല്‍കിയത്. ലഹരിക്കെതിരെ 2020ൽ കൊച്ചിയിൽ നിന്ന് കാശ്മീരിലേക്ക് 38 ദിവസം കൊണ്ട് സൈക്കിൾയാത്ര നടത്തി ശ്രദ്ധനേടിയവരാണ് ഇരുവരും. നവംബർ 5ന് ആരംഭിച്ച യാത്ര നാളെ തിരുവനന്തപുരത്ത്സമാപിക്കും.