ആലപ്പുഴ: ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ രൂപീകരണം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അദ്ധ്യക്ഷനായി. എം.എൽ.എ മാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ, സി.ബി. ചന്ദ്രബാബു, ടി.ടി. ജിസ്‌മോൻ, പി.വി.സത്യനേശൻ, തോമസ് കെ.തോമസ്, വി.സി. ഫ്രാൻസിസ്, കെ.എസ്. പ്രദീപ്കുമാർ, എം.ഇ. രാമചന്ദ്രൻനായർ, ഗിരീഷ് ഇലഞ്ഞിമേൽ, ബി. അൻഷാദ്, ഡോ. സജു എടയ്ക്കാട്, അഡ്വ. ഉമ്മൻ ആലുംമുട്ടിൽ, ഷാജി സ്കറിയ എന്നിവർ സംസാരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി​ ടി.ജെ. ആഞ്ചലോസ് (ചെയർമാൻ), കെ.എച്ച്. ബാബുജാൻ (കൺവീനർ), എം.പി, എം.എൽ.എമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളെ തി​രഞ്ഞെടുത്തു.