മാവേലിക്കര: ലീഗൽ സർവീസ് ദിനത്തോട് അനുബന്ധിച്ച് മാവേലിക്കര താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാവേലിക്കര സ്പെഷൃൽ സബ് ജയിലിലെ അന്തേവാസികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. മാവേലിക്കര അഡീഷണൽ ജില്ലാ ജഡ്ജിയും താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർപേഴ്സണുമായ വി.ജി.ശ്രീദേവി ഉദ്ഘാടനം നിർവഹിച്ചു. അഡ്വ.റോയി ഉമ്മൻ ക്ലാസ് നയിച്ചു. ജയിൽ സൂപ്രണ്ട് ടി.ജെ.പ്രവീഷ് , മാവേലിക്കര താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി ആർ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. പി.എൽ.വിമാർ, ജയിൽ അന്തേവാസികൾ എന്നിവർ പങ്കെടുത്തു.