
മാവേലിക്കര: കാറിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന കൊറ്റാർകാവ് കുളത്തിന്റെ പടീറ്റതിൽ പീതാംബരൻ (90) മരിച്ചു. ഒക്ടോബർ 12 ന് രാവിലെ 9.30 ന് വെള്ളൂർ കുളത്തിന് സമീപത്തെ വളവിലായിരുന്നു അപകടം. നടന്നുപോമ്പോഴായിരുന്നു അപകടം. തലയ്ക്കു പരിക്കേറ്റ് ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: രമണൻ, ഉഷ, മോഹനൻ, മണി, ജ്യോതി, ലത. മരുമക്കൾ: ഉഷ, ഓമനക്കുട്ടൻ, ഷീജ, പ്രകാശ് ഷാജി, പരേതനായ ഹരികുമാർ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. സഞ്ചയനം 17ന് രാവിലെ 9 ന്.