photo
വൃദ്ധ വികലാംഗ സദനത്തിലെ അന്തേവാസികൾക്കായി ജോയാലുക്കാസ് ഫൗണ്ടേഷൻ നൽകുന്ന ഇലക്ട്രിക് ബെഡ്ഡുകളുടെ വിതരണം ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ നിർവഹിക്കുന്നു

ചേർത്തല:സാമൂഹിക നീതിവകുപ്പിന്റെ കീഴിൽ ചേർത്തല മായിത്തറയിൽ പ്രവർത്തിക്കുന്ന വൃദ്ധ വികലാംഗ സദനത്തിലെ അന്തേവാസികൾക്കായി ജോയാലുക്കാസ് ഫൗണ്ടേഷൻ നൽകുന്ന ഇലക്ട്രിക് ബെഡുകളുടെ വിതരണം ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ നിർവഹിച്ചു.ചടങ്ങിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ വക വൃക്ക രോഗികൾക്കുള്ള ഡയലേസർ കി​റ്റുകളും,ചികിത്സസഹായമായി രണ്ടു രോഗികൾക്ക് ഒരു ലക്ഷം രൂപ വീതമുള്ള 2 ചെക്കുകളും വിതരണം ചെയ്തു.കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജോയാലുക്കാസ് മാനേജർ ജയ്‌മോൻ മാത്യു,ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്,വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രം രക്ഷാധികാരി പ്രകാശ് സ്വാമി,സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസർ അബിൻ,സൂപ്രണ്ട് സിന്ധു,ജോയ് ആലുക്കാസ് ഇരുമ്പുപാലം പി.ആർ.ഒ ഡി.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.