
അമ്പലപ്പുഴ: കടലിൽ വള്ളത്തിൽ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണ മത്സ്യത്തൊഴിലാളി മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം പുതുവലിൽ ശശിധരന്റെ മകൻ അനീഷ് കുമാറാണ് (39) മരിച്ചത്. വ്യാഴാഴ്ച രാത്രി 12.30 ഓടെ നീർക്കുന്നം പടിഞ്ഞാറ് ഭാഗത്ത് മത്സ്യ ബന്ധനത്തിനിടെ ആയിരുന്നു സംഭവം. ഒപ്പം ഉണ്ടായിരുന്നവർ ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തോട്ടപ്പള്ളി തീരദേശ പൊലീസ് എസ്.ഐ പ്രദീപിന്റെ നേതൃത്വത്തിൽ മേൽ നടപടി സ്വീകരിച്ചു. ഭാര്യ: രമ്യ. മക്കൾ: അനശ്വർ, അനുഗ്രഹ്.