ചേർത്തല:പട്ടണക്കാട് ബ്ലോക്ക് ക്ഷീരസംഗമം 14 ന് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണി​റ്റി ഹാളിലും പൊന്നാംവെളിയിലുമായി നടക്കും.ബ്ലോക്ക്പഞ്ചായത്ത്,ക്ഷീര വികസന വകുപ്പ് പട്ടണക്കാട് ക്ഷീരവികസന യൂണി​റ്റ് എന്നിവയുടെ നേതൃത്വത്തിലാണ് സംഗമം.
സംഗമത്തിനായി ഒരുക്കങ്ങൾ പൂർത്തിയായതായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ജീവൻ,ക്ഷീരവികസന ഓഫിസർ കെ.പി.സതീഷ് കുമാർ,പട്ടണക്കാട് ക്ഷീരസംഘം പ്രസിഡന്റ് കെ.പി.രാധാകൃഷ്ണനുണ്ണി,സെക്രട്ടറി കെ.കെ.ജഗദീശൻ എന്നിവർ വാർത്താസമ്മേളനത്തിൽഅറിയിച്ചു. കന്നുകാലി പ്രദർശന മത്സരം,കന്നുകാലികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ്,തീ​റ്റപ്പുൽകൃഷി പ്രദർശനം,ക്ഷീരവികസന സെമിനാർ, കർഷകരെ ആദരിക്കൽ തുടങ്ങിയ പരിപാടികളുണ്ടാകും.
രാവിലെ 8ന് കന്നുകാലി പ്രദർശനവും മൃഗസംരക്ഷണ ക്യാമ്പും പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത ദിലീപ് ഉദ്ഘാടനം ചെയ്യും സുപ്രിയ രാകേഷ് അദ്ധ്യക്ഷയാകും. 9.30ന് നടക്കുന്ന ക്ഷീരവികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ജീവൻ ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.സാബു അദ്ധ്യക്ഷനാകും.11ന് നടക്കുന്ന പൊതുസമ്മേളനം മന്ത്റി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് ഗീതാ ഷാജി അദ്ധ്യക്ഷയായും.എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും.ദലീമ ജോജോ എം.എൽ.എ മികച്ച കർഷകരെ ആദരിക്കും.