ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയുടെ സഹസ്രാബ്ദ ആഘോഷങ്ങളുടെ ഭാഗമായി സി.എൽ.സി മുട്ടം യൂണി​റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന കേരള ക്വിസ് 15 ന് സെന്റ് മേരീസ് പാസ്​റ്ററൽ സെന്ററിൽ നടക്കും.തുടർച്ചയായി 29ാം തവണയാണ് മത്സരം നടക്കുന്നത്.
സംസ്ഥാന തലത്തിൽ ഹൈസ്‌കൂൾ,ഹയർസെക്കൻഡറി വിദ്യാർഥികൾക്കായാണ് മത്സരമെന്ന് വികാരി ഫാ.ആന്റോ ചേരാംതുരുത്തി,പ്രമോട്ടർ ഫാ.ലിജോയ് വടക്കുംചേരി,പ്രസിഡന്റ് ജോയൽ ജോഷി,പി.ഡി.രാജു,മീനു വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ ഒമ്പതിന് തൃശൂർ ചേതന മ്യുസിക് കോളജ് ഡയറക്ടർ ഫാ.പോൾ പൂവത്തിങ്കൽ ഉദ്ഘാടനം ചെയ്യും.സി.എൽ.സി എറണാകുളം അങ്കമാലി അതിരൂപത പ്രമോട്ടർ ഫാ.ആന്റോ ചാലിശേരി അദ്ധ്യക്ഷനാകും. മുട്ടം ഫൊറോന വികാരി ഫാ.ഡോ.ആന്റോ ചേരാംതുരുത്തി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന തലത്തിൽതിരഞ്ഞെടുക്കപ്പെടുന്ന 200 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും. നാല് റൗണ്ടുകളിലായി ദൃശ്യശ്രവ്യ മാദ്ധ്യമങ്ങളുടെ സഹായത്തോടെ ആരംഭിക്കുന്ന ക്വിസ് പരിപാടിയിൽ അഞ്ചു മേഖലകളിലായി പ്രത്യേക മത്സരമുണ്ടാകും. മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനം നൽകും. വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം വികാരി ഫാ.ഡോ. ആന്റോ ചേരാംതുരുത്തി സമ്മാനദാനം നിർവഹിക്കും.സി.എൽ.സി പ്രമോട്ടർ ഫാ.സെൻ കല്ലുങ്കൽ അദ്ധ്യക്ഷത വഹിക്കും.