
ചേർത്തല: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ഗവ.എൽ.പി സ്‌കൂൾ സമ്പൂർണ്ണ സ്മാർട്ട് ക്ലാസ് റൂമുകളാക്കി തീർത്തതിന്റെ ഉദ്ഘാടനം എ.എം.ആരിഫ് എം.പി നിർവഹിച്ചു. 35 ലക്ഷം രൂപ ചിലവഴിച്ച് പഞ്ചായത്തിലെ പുത്തനമ്പലം അയ്യപ്പൻചേരി ഗവ.എൽ.പി സ്‌കൂളുകളിലെ 10 ക്ലാസ് മുറികളാണ് സ്മാർട്ടാക്കിയത്.
പുത്തനമ്പലം എസ്.എൻ.വി ഗവ.എൽ.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഗോപാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. ജ്യോതിമോൾ,ബൈരഞ്ജിത്ത്,എ.ഇ.ഒ ശൈലജ പി.കെ,എൻ.കെ.നടേശൻ,എൻ.പി.ധനുഷ്,പി.പി.ബിജു തുടങ്ങിയവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ് പി.ആർ.മായ നന്ദി പറഞ്ഞു.