
ആലപ്പുഴ : പി.പി.ചിത്തരഞ്ജൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ആലപ്പുഴ മണ്ഡലത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ ലഹരിവിമുക്തമണ്ഡലം പദ്ധതിയുടെ ലോഗോ പ്രകാശനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. കണിച്ചുകുളങ്ങര ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.എൽ.എ അദ്ധ്യക്ഷനായി. കളക്ടർ കൃഷ്ണതേജ , ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി എന്നിവർ മുഖ്യാതിഥികളായി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, നഗരസഭാ ചെയർപേഴ്സൺ സൗമ്യരാജ്, പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത, എൽ.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടർ പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയ്ക്ക് പേര് നിർദ്ദേശിച്ച എക്‌സൈസ് പ്രിവന്റീവ് ഓഫീസർ മനോജ് കുമാറിനെ മന്ത്രി അനുമോദിച്ചു.