
ആലപ്പുഴ: തിരുവനന്തപുരത്ത് മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത ബി.ജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നേരെ പൊലീസ് ജലപീരങ്കി, ഗ്രനൈഡ് ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി ആലപ്പുഴയിൽ പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ, ജില്ലാ സെക്രട്ടറി ജി.വിനോദ് കുമാർ, ജില്ലാ ട്രെഷറർ കെ.ജി.കർത്താ, ജില്ലാ സെൽ കോഓർഡിനേറ്റർ അരുൺ അനിരുദ്ധൻ, സംസ്ഥാന കൗൺസിലംഗം ആർ.ഉണ്ണികൃഷ്ണൻ, ഓ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.പ്രദീപ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രോഹിത് രാജ്, മണ്ഡലം പ്രസിഡന്റുമാരായ കെ.വി.ബ്രിട്ടോ, ആർ.കണ്ണൻ, വിനോദ് നീലംപേരൂർ എന്നിവർ നേതൃത്വം നൽകി.