കായംകുളം: മുതുകുളം സമാജം ഹൈസ്ക്കൂളിലെ 1984 ബാച്ചിലെ വിദ്യാർത്ഥികളുടെ സ്നേഹക്കൂട് കൂട്ടായ്മ സഹപാഠിയ്ക്ക് ചികിത്സാ സഹായം നൽകി.
ഒരു ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ് രൂപ കൂട്ടായ്മയുടെ പ്രസിഡന്റ് സന്തോഷ് സാന്ദ്രവും സെക്രട്ടറി രാജമോഹനൻ പിള്ളയും ചേർന്ന് കൈമാറി. ചികിത്സയ്ക്കായി മുപ്പത് ലക്ഷത്തോളം രൂപയാണ് ആവശ്യമായിട്ടുള്ളത്.