photo

ചേർത്തല : കെ.എസ്.ആർ.ടി.സി.യാത്രക്കാർക്കായി മികച്ച സൗകര്യങ്ങളോടെ ചേർത്തല ബസ് സ്​റ്റാൻഡിൽ പുതിയ ബസ് ഷെൽട്ടർ ഒരുങ്ങി. അഡ്വ.എ.എം.ആരിഫ് എം.പി.യുടെ 2019- 20ലെ എം.പി. ഫണ്ടിൽ നിന്നും 36 ലക്ഷം വിനിയോഗിച്ച് നിർമ്മിച്ച ബസ് ഷെൽട്ടർ ഇന്ന് ഉച്ചക്ക് 2ന് മന്ത്റി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.മുലയൂട്ടൽ കേന്ദ്രം,അന്വേഷണ കൗണ്ടർ,സ്​റ്റീൽ ഇരിപ്പിടങ്ങൾ,ഫാനുകൾ അടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ഇതോടൊപ്പം, ബസ് സ്​റ്റാൻഡിലെ വെളിച്ചക്കുറവ് പരിഹരിക്കുന്നതിനായി എം.പി.ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ ചിലവാക്കി ഒരു മിനി മാസ്​റ്റ് വിളക്കും സ്ഥാപിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ മന്ത്റി പി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും.അഡ്വ.എ.എം.ആരിഫ് എം.പി. ആമുഖപ്രഭാഷണം നടത്തും. കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ,ചേർത്തല നഗരസഭാദ്ധ്യക്ഷ ഷേർളി ഭാർഗവൻ,വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,മുനിസിപ്പൽ കൗൺസിലർ എം.ജയശങ്കർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.