ആലപ്പുഴ: കെ.എസ്.ആർ.ടി.സി ആലപ്പുഴ യൂണിറ്റിൽ നിന്ന് 17 മുതൽ ദിവസേന രാത്രി പമ്പയ്ക്ക് സ്‌പെഷ്യൽ സർവ്വീസ് ഉണ്ടായിരിക്കും. 253 രൂപയാണ് ടിക്കറ്റ് നിരക്ക്. രാത്രി 9ന് സർവ്വീസ് പുറപ്പെടും. ടിക്കറ്റുകൾ റിസർവേഷൻ കൗണ്ടറിലും ഓൺലൈൻ റിസർവേഷൻ സൈറ്റ് വഴിയും ente KSRTC എന്ന ആപ്പ് വഴിയും മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണെന്ന് ആലപ്പുഴ എ.ടി.ഒ അറിയിച്ചു.