അമ്പലപ്പുഴ: പുന്നപ്ര കുരിക്കശ്ശേരിൽ ക്ഷേത്രത്തിൽ പുന്നപ്ര അറവുകാട് ക്ഷേത്ര യോഗത്തിന്റെ സമർപ്പണമായി ഗന്ധർവ്വൻ - യക്ഷി കളമെഴുത്തും പാട്ടും 13 ന് നടക്കും. ഡെപ്യൂട്ടി കളക്ടർ സി. പ്രേംജി രാവിലെ 10 30 ന് ഭദ്രദീപം തെളിയിക്കും. രാവിലെ 11ന് ഒന്നാം കളം ഭസ്മക്കളം .12 ന് അന്നദാനം. ഉച്ചയ്ക്ക് 1 ന് കൃഷി ഒരു വരം. എസ്. വിശ്വൻ വിഷയാവതരണം നടത്തും. വൈകിട്ട് 6ന് ദീപക്കാഴ്ച .6.30 ന് ദീപാരാധന ,ഭജന. 7.30ന് രണ്ടാം കളം ഗുരുതി കളം. രാത്രി 11ന് സംഗീതവിരുന്ന് .രണ്ടുമണിക്ക് മൂന്നാം കളം പഞ്ചവർണ്ണ രൂപ കളം.