
ആലപ്പുഴ: നഗരസഭ കേരളോത്സവം 16 മുതൽ 20 വരെ നടക്കും.15 മുതൽ 20 വയസ്സുവരെ, 21 മുതൽ 40 വയസുവരെ എന്നിങ്ങനെ 2 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 15ന് വൈകിട്ട് 5 മണിവരെ അംഗങ്ങൾക്കും ടീമുകൾക്കും രജിസ്‌ട്രേഷൻ നടത്താം. പോസ്റ്റർ പ്രകാശനം നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ആർ.വിനിത, ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ എ.ഷാനവാസ്, കേരളോത്സവം കമ്മറ്റി വൈസ് ചെയർമാൻ എം.ആർ പ്രേം, വിവിധ സബ്കമ്മറ്റി ഭാരവാഹികളായ ലിന്റ ഫ്രാൻസിസ്, എ.എസ്.കവിത, നജിത ഹാരിസ്, ശ്വേത.എസ് കുമാർ, റഹിയാനത്ത് , രാഖി രജികുമാർ, പ്രഭ ശശികുമാർ, കൊച്ചുത്രേസ്യാമ്മ ജോസഫ് , സുമം സ്‌കന്ദൻ തുടങ്ങിയവർ പങ്കെടുത്തു.