m

മുഹമ്മ: ഇത്തവണത്തെ ആൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടി പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനം ലഭിച്ച എസ്.ശ്രീക്കുട്ടിയെ സി.പി.എം മുഹമ്മ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി.വേണഗോപാൽ ഉപഹാരം നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ശ്രീക്കുട്ടി പ്ലസ് ടുവിന് 1200 ൽ 1195 മാർക്കു നേടി. ഐ.എ.എസ് ഓഫീസർ ആകണമെന്നാണ് ആഗ്രഹം. മുഹമ്മ പതിനഞ്ചാം വാർഡ് മധുരംചേരിൽ എം.വി. ശശാങ്കന്റെയും മിനിമോളുടെയും രണ്ടാമത്തെ മകളാണ്. സഹോദരൻ ഹരികൃഷ്ണൻ എൽ.ജി.എസ് നിയമന ഉത്തരവ് ലഭിച്ച് ജോലിക്കായി കാത്തിരിക്കുന്നു. പി.രഘുനാഥ്, ഡി.ഷാജി, സ്വപ്ന ഷാബു, പി.ആർ. ഉദയകുമാർ എന്നിവർ സംസാരിച്ചു.