മാന്നാർ: പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന വെയർ ഹൗസിംഗ് കോർപറേഷന്റെ കീഴിൽ ചെന്നിത്തല കാരാഴ്മയിൽ പുതുതായി നിർമ്മിച്ച ഗോഡൗണിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. മാവേലിക്കര താലൂക്കിലെ റേഷൻകടകളിലേക്ക് വിതരണം ചെയ്യുന്നതിനാവശ്യമായ ധാന്യങ്ങളും മറ്റും സംഭരിക്കുന്നത്തിനായി ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പതിനൊന്നാം വാർഡ് കാരാഴ്മയിലാണ് ഗോഡൗൺ. 2000 മെട്രിക് ടൺ സംഭരണ ശേഷിയുള്ള ഗോഡൗണിനു പുറമെയാണ് നബാർഡ് സ്കീമിൽ ഉൾപ്പെടുത്തി 1.8 കോടി രൂപ വിനിയോഗിച്ച് പുതിയതായി 1435 മെട്രിക് ടൺ സംഭരണ ശേഷിയുള്ള ഗോഡൗൺ നിർമ്മിച്ചത്
ഉദ്ഘാടന ചടങ്ങിൽ സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വെയർ ഹൗസിംഗ് കോർപറേഷൻ ചെയർമാൻ മുത്തുപാണ്ടി സ്വാഗതം പറയും. കൊടിക്കുന്നിൽ സുരേഷ് എം.പി, വാഴൂർ സോമൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാവും. സംസ്ഥാന വെയർ ഹൗസിംഗ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ.ജെയിംസ് ജേക്കബ് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജതുടങ്ങിയവർ പങ്കെടുക്കും. മാനേജിംഗ് ഡയറക്ടർ ഡോ.ജയിംസ് ജേക്കബ്, ചെയർമാൻ മുത്തു പാണ്ടി, ആലപ്പുഴ റീജിയണൽ മാനേജർ എസ്.ലേഖ, സോണൽ മാനേജർ എസ്.പ്രവീൺ കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.