a
മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങിയ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ത്രിദിന ക്യാമ്പ് മാവേലിക്കര പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീജിത്ത്.സി ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര- ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ത്രിദിന ക്യാമ്പ് മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. മാവേലിക്കര പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീജിത്ത് സി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.രാജേഷ് കുമാർ അദ്ധ്യക്ഷനായി. യോഗത്തിൽ സ്കൂൾ മാനേജർ പ്രൊഫ.കെ.വർഗീസ് ഉലുവത്ത്, പ്രിൻസിപ്പൽ സൂസൻ സാമുവൽ, പി.റ്റി.എ വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ, അദ്ധ്യാപകരായ ഷൈനി തോമസ്, തോമസ് ഡാനിയൽ, സ്റ്റാഫ് സെക്രട്ടറി വർഗീസ് പോത്തൻ, സ്കൗട്ട് മാസ്റ്റർ പ്രശാന്ത് ജി, ഗൈഡ്സ് ക്യാപ്റ്റൻ അനിത വി.ലക്ഷ്മി, സ്ക്കൂൾ ലീഡർ ഹെമിൻ വർഗീസ്, ഗൈഡ്സ് ലീഡർ ജെ.അക്ഷര തുടങ്ങിയവർ സംസാരിച്ചു.