മാന്നാർ : ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതുമുതൽ ജനദ്രോഹപരമായ നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും പി.എസ്.സി യെ നോക്കുകുത്തിയാക്കി ഇഷ്ടക്കാർക്ക് പിൻവാതിലുടെ നിയമനം നടത്തുകയാണെന്നും കെ.പി.സി.സി.സെക്രട്ടറി കറ്റാനം ഷാജി ആരോപിച്ചു. വിലക്കയറ്റത്തിനും പിൻവാതിൽ നിയമനത്തിനുമെതിരെ മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധമാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാന്നാർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹരികുട്ടംപേരൂർ അദ്ധ്യക്ഷത വഹിച്ചു. സണ്ണി കോവിലകം, കെ.വേണുഗോപാൽ, ജോജി ചെറിയാൻ, അജിത്ത് പഴവൂർ, ടി.കെ ഷാജഹാൻ, റ്റി.എസ് ഷെഫീക്ക്, സുജിത്ത് ശ്രീരംഗം, അനിൽ മാന്തറ, മധു പുഴയോരം, .പി.ബിസലാം, പ്രദീപ്ശാന്തി സദനം, പ്രമോദ് കണ്ണാടിശ്ശേരിൽ, കോശി മാന്നാർ, രാധാമണി ശശീന്ദ്രൻ, അൻസിൽ അസീസ്, സജി മെഹബൂബ് തുടങ്ങിയവർ സംസാരിച്ചു.