lahari-bodhavalkaranam
ആന്റി നാർക്കോട്ടിക് ക്ലബ് മാന്നാർ പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി എസ്.ഐ സി.എസ് അഭിരാം ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: ആന്റി നർക്കോട്ടിക് ക്ലബ് മാന്നാർ പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ മാന്നാർ ഗ്രാമപഞ്ചായത്തിലെ വനിതകളെ ഉൾപ്പെടുത്തി പതിനെട്ടാം വാർഡ് പൊതുവൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും ചർച്ചയും നടത്തി. മാന്നാർ എസ്.ഐ സി.എസ് അഭിരാം ഉദ്ഘാടനം ചെയ്തു. റിട്ട.എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീകുമാർ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി.