
മാവേലിക്കര : നഗരസഭ കേരളോത്സം 26, 27 തീയതികളിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം, ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടക്കും. 25ന് രാവിലെ 11ന് ഘോഷയാത്ര പുതിയകാവ് ബ്ലോക്ക് ഓഫീസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് നഗരസഭ ടൗൺഹാളിൽ അവസാനിക്കും. തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി കേരളോത്സവം ഉദ്ഘാടനം ചെയ്യും. കലാ,കായിക മത്സരങ്ങളുടെ ഉദ്ഘാടനം എം.എസ്.അരുൺകുമാർ എം.എൽ.എ നിർവ്വഹിക്കും. കല,കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് 21ന് വൈകിട്ട് 5 വരെ നഗരസഭാ ഓഫീസിലും യുവജനക്ഷേമ ബോർഡിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായും രജിസ്റ്റർ ചെയ്യാം.