uit-website
മാന്നാർ യു.ഐ.ടി കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവ്വഹിക്കുന്നു

മാന്നാർ: കേരള സർവ്വകലാശാല പ്രാദേശിക പഠന കേന്ദ്രമായ മാന്നാർ യു.ഐ.ടിയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറന്നു. www.uitmannar.org. എന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. യു.ഐ.ടി കോളേജ് പ്രിൻസിപ്പൽ ഡോ.വി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുകുമാരി തങ്കച്ചൻ, ബ്‌ളോക്ക് പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശാലിനി രഘുനാഥ് , ഡോ.മോഹനൻ പിളള, സ്റ്റുഡന്റ്സ് കൗൺസിൽ ചെയർമാൻ സുധിൻ എന്നിവർ സംസാരിച്ചു.