ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ 189ാമത് വിവാഹ പൂർവ കൗൺസിലിംഗ് ക്ലാസ് ഇന്നും നാളെയുമായി യൂണിയൻ ഹാളിൽ നടക്കും.യോഗം കൗൺസിലർ പി.ടി.മന്മഥൻ,ഡോ.ശരത്ചന്ദ്രൻ,ഡോ.ഗ്രേസ് ലാൽ,രാജേഷ് പൊൻമല എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും.രജിസ്റ്റർ ചെയ്ത മുഴുവൻ പേരും ക്ലാസുകളിൽ പങ്കെടുക്കണമെന്ന് യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ അറിയിച്ചു.