കറ്റാനം : ചാരുംമൂട്ടിൽ സ്ഥാപിച്ച ഭക്ഷണ അലമാരയിലേക്കു കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റ നേതൃത്വത്തിൽ ഭക്ഷണപ്പൊതികൾ ശേഖരിച്ചു നിറച്ചു. ബോക്ക് പഞ്ചായത്തംഗം അഡ്വ.വിജയൻ മാനേജ്മെന്റ് പ്രതിനിധി ഫാ.സിൽവസ്റ്ററിൽ നിന്ന് പൊതികൾ ഏറ്റുവാങ്ങി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മേരി ബിനി,സുനു സി.ജോസ്, ഷേർളി, ഷൈനി എം.നൈനാൻ എന്നിവർ പങ്കെടുത്തു.