
ആലപ്പുഴ: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഉന്നത വിദ്യാഭ്യാസ അവാർഡ് ദാനവും പ്രശംസാപത്ര വിതരണവും എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ഹയർ സെക്കൻഡറി അവാർഡ് വിതരണം പി.പി.ചിത്തരഞ്ജൻ എം.എൽ.എയും ഉന്നത വിദ്യാഭ്യാസ അവാർഡ് വിതരണം നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈനും നിർവഹിച്ചു. ബോർഡ് അംഗം ഷെയ്ഖ് പി.ഹാരിസ്, നഗരസഭാംഗം സിമി ഷാഫിഖാൻ, കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി എം.സത്യപാലൻ, ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ.അനിൽകുമാർ, ഡി.കെ.ടി.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എ. ഷൗക്കത്ത്, കെ.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് ബഷീർ ജില്ലാ എക്‌സിക്യുട്ടിവ് ഓഫീസർ എസ്.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.