മാവേലിക്കര: വഴുവാടി 257ാം നമ്പർ എസ്.എൻ.ഡി.പി ശാഖയിലെ സുബ്രഹ്മണ്യസ്വാമി ഭദ്രാദേവി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയഞ്ജവും വൃശ്ചികചിറപ്പും ഇന്ന് മുതൽ 28 വരെ നടക്കും. ക്ഷേത്ര തന്ത്രി വസന്തൻ തന്ത്രികൾ, മേൽശാന്തി രാഹുൽ കൃഷ്ണ മുഖ്യകാ‌ർമ്മികത്വം വഹിക്കും. മുള്ളിക്കുളങ്ങര ചന്ദ്രമോഹൻ യഞ്ജാചാര്യനും മങ്കുഴി ഗോപാലകൃഷ്ണൻ, ശക്തികുളങ്ങര രവീന്ദ്രൻപിള്ള, കൊടുമൺ കലേഷ് എന്നിവരാണ് യഞ്ജപൗരാണികർ. ദിവസവും രാവിലെ 5.30 ന് ഗണപതിഹോമം, 7.30 മുതൽ ഭാഗവതപാരയണം, ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്. ഇന്ന് രാവിലെ 7ന് ഭദ്രദീപ പ്രകാശനം. 20ന് രാവിലെ 9.30ന് മൃത്യുഞ്ജയഹോമം. 21 ന് വൈകിട്ട് 5.30 ന് സർവ്വൈശ്വര്യപൂജ. 22ന് രാവിലെ 9.30 ന് നവഗ്രഹപൂജ,വൈകിട്ട് 3.30ന് അവഭൃഥസ്നാന ഘോഷയാത്ര. 24 മുതൽ 28 വരെ ശ്രീസ്കന്ദ പുരാണ പാരായണം.