ചാരുംമൂട്: പാലമേൽ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അനധികൃതമായി മണ്ണ് ഖനനം ചെയ്യാനുള്ള നീക്കത്തിനെതിരെ ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ബി.വിനോദ് വിഷയാവതരണം നടത്തി. മറ്റപ്പള്ളി, പുലിക്കുന്ന്, കഞ്ചുകോട് പ്രദേശങ്ങളിലുള്ളവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.സുജ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.ശശി, അംഗങ്ങളായ വേണു കാവേരി, സജി, മുൻ പ്രസിഡന്റുമാരായ പി.ആർ. കൃഷ്ണൻ നായർ, എസ്. സജി പാലമേൽ, രാഷ്ട്രീയ പാർട്ടി നേതാക്കളായ എ.നൗഷാദ്, മനോജ് സി.ശേഖർ, ബാലൻ ഉണ്ണിത്താൻ, ആർ.രഘുനാഥൻ, ബി.സദാശിവൻ, കെ.എൻ.ശ്രീകുമാർ, ചന്ദ്രശേഖരൻ പിള്ള, നെജിം മറ്റപ്പള്ളി, വൈ.ഷാജി തുടങ്ങിയവർ സംസാരിച്ചു.