godown-udgatanam
സംസ്ഥാന വെയർ ഹൗസിംഗ് കോർപറേഷന്റെ കീഴിൽ ചെന്നിത്തല കാരാഴ്മയിൽ പുതുതായി നിർമ്മിച്ച ഗോഡൗണിന്റെ ഉദ്ഘാടനം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഓൺലൈനിലൂടെ നിർവ്വഹിക്കുന്നു

മാന്നാർ: പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന വെയർ ഹൗസിംഗ് കോർപറേഷന്റെ കീഴിൽ ചെന്നിത്തല കാരാഴ്മയിൽ പുതുതായി നിർമ്മിച്ച ഗോഡൗണിന്റെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് ഓൺലൈനിലൂടെ നിർവ്വഹിച്ചു. ചടങ്ങിൽ സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷൻ മുൻ ചെയർമാൻ വാഴൂർ സോമൻ എം.എൽ.എ മുഖ്യാതിഥിയായി. മാനേജിംഗ് ഡയറക്ടർ ഡോ.ജെയിംസ് ജേക്കബ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി രാജേശ്വരി, ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം ഗോപൻ ചെന്നിത്തല, സിബി റ്റി.നിനടിശ്ശേരി,ഹരികുമാർ ജി, പ്രൊഫ.പി.ഡി.ശശിധരൻ, ശശികുമാർ ചെറുകോൽ, ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, കെ.ആർ ദേവരാജ്, രാജു ചുഴലി, കെ.കെ.സുരേഷ്‌കുമാർ, ജേക്കബ് ഉമ്മൻ, അജയൻ, ജിജിമോൻ.പി എന്നിവർ സംസാരിച്ചു. സംസ്ഥാന വെയർ ഹൗസിംഗ് കോർപറേഷൻ ചെയർമാൻ മുത്തുപാണ്ടി സ്വാഗതവും എക്സിക്യൂട്ടീവ് എൻജിനീയർ ബാലുവർഗീസ് നന്ദിയും പറഞ്ഞു.