പൂച്ചാക്കൽ: പാണാവള്ളി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് കുടുംബശ്രീ എ.ഡി.എസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും ലഹരി വിരുദ്ധ റാലിയും വാർഡ് മെമ്പർ അഡ്വ.എസ് രാജേഷ് ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് ചെയർപേഴ്സൺ അനിത സജീവ് അദ്ധ്യക്ഷത വഹിച്ചു. കുത്തിയതോട് എക്സൈസ് പ്രവൻറ്റീവ് ഓഫിസർ ഓംകാർ നാഥ് ബോധവത്കരണ ക്ലാസ് നയിച്ചു. സി.ഡി.എസ് അംഗം നിഷ നിഷാദ്, എ.ഡി.എസ് അംഗങ്ങൾ,അയൽക്കൂട്ടം ഭാരവാഹികൾ എന്നിവർ നേതൃത്വവും നൽകി.