s


ആലപ്പുഴ: ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലുമായി നടത്തിയ ദേശീയ ലോക് അദാലത്തിൽ 3892 കേസുകൾ തീർപ്പാക്കി. 69,16,550 രൂപ പിഴ
ഈടാക്കി. വാഹനാപകട നഷ്ടപരിഹാര കേസുകളിൽ 12,16,50,500 രൂപയുടെ നഷ്ടപരിഹാരം അനുവദിച്ചു. വിവിധ ബാങ്കുകൾ സമർപ്പിച്ച വായ്പ കുടിശിക സംബന്ധിച്ച കേസുകൾ, മോട്ടോർ വാഹന വകുപ്പ്, രജിസ്‌ട്രേഷൻ വകുപ്പ് സംബന്ധിച്ച കേസുകളും ലോക് അദാലത്തിൽ പരിഗണിക്കപ്പെട്ടു. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജും ജില്ലാ നിയമ സേവന അതോറിറ്റിയുടെ ചെയർമാനുമായ ജോബിൻ സെബാസ്റ്റ്യൻ, സബ് ജഡ്ജും ജില്ലാ നിയമ സേവന അതോറിറ്റിയുടെ സെക്രട്ടറിയുമായ എം.ടി.ജലജാറാണി എന്നിവർ അദാലത്തിനു നേതൃത്വം നൽകി.