കായംകുളം: കായംകുളം ജലോത്സവം കഴി​ഞ്ഞു മടങ്ങവേ നാട്ടുകാരും തുഴയാനെത്തി​യവരും തമ്മി​ലുണ്ടായ സംഘർഷത്തി​ൽ നാലു പേർക്ക് പരി​ക്ക്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സംഭവം. തുഴക്കാരായ മനു, ശരത്, സന്ദീപ്, ജോമോൻ എന്നിവർക്കാണ് പരിക്കേറ്റത്. മത്സരം തുടങ്ങുന്നതിന് മുമ്പ് ഇരു കൂട്ടരും തമ്മി​ൽ തർക്കമുണ്ടായിരുന്നു. നാട്ടുകാരി​ൽ ചി​ലർക്ക് മർദ്ദനമേൽക്കുകയും ചെയ്തു. മത്സര ശേഷം നാട്ടുകാർ സംഘടിച്ചെത്തി ഇവരെ മർദ്ദി​ക്കുകയായി​രുന്നു.