ആലപ്പുഴ: ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനും എൽ.ഡി.എഫ് നേതൃത്വത്തിൽ ബഹുജനറാലിയും സമ്മേളനവും നാളെ നടക്കും. രാവിലെ 10ന് നഗരചത്വരത്തിൽ നിന്ന് റാലി ആരംഭിച്ച് ഇ.എം.എസ് സ്റ്റേഡിയത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം തോമസ് കെ.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷത വഹിക്കും. സജി ചെറിയാൻ എം.എൽ.എ, മുല്ലക്കര രത്‌നാകരൻ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, എച്ച്.സലാം എം.എൽ.എ, സജി കുറ്റിയാനിമറ്റം, കെ.എസ്.പ്രദീപ് കുമാർ, ഐ.ഷിഹാബുദീൻ, ജി.ശശിധരപ്പണിക്കർ, അഡ്വ. ഉമ്മൻ ആലുംമൂട്ടിൽ, ഡോ.സജു എടയ്ക്കാട്, ബി.അൻഷാദ് തുടങ്ങിയവർ സംസാരിക്കും. എൽ.ഡി.എഫിന്റെ പ്രഖ്യാപിച്ച ജനകീയ റാലിയും പൊതുസമ്മേളനവും വിജയിപ്പിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ആർ.നാസർ അഭ്യർത്ഥിച്ചു.