ambala
കഞ്ഞിപ്പാടം ദർശനം സാംസ്കാരിക വേദിയുടെ എട്ടാമത് ജില്ലാതല ക്വിസ് മത്സര വിജയികൾക്ക് എച്ച്.സലാം എം.എൽ.എ മൊമെന്റോ വിതരണം ചെയ്യുന്നു

അമ്പലപ്പുഴ: കഞ്ഞിപ്പാടം ദർശനം സാംസ്കാരിക വേദിയുടെ എട്ടാമത് ജില്ലാതല ക്വിസ് മത്സരം കഞ്ഞിപ്പാടം എൽ.പി സ്കൂളിൽ നടന്നു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സി. മധുസൂദനൻ അദ്ധ്യക്ഷനായി. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 30 ടീമുകൾ പങ്കെടുത്തു. ആലപ്പുഴ സെന്റ് ജോസഫ് എച്ച്.എസ്.എസിലെ പി.കെ. അലീന, അധീന സോണി എന്നിവർ ഒന്നാം സ്ഥാനവും കാട്ടൂർ ഹോളി ഫാമിലി എച്ച്.എസ്.എസിലെ സി. ആദിത്യൻ, തോമസ് അഗസ്റ്റിൻ എന്നിവർ രണ്ടാം സ്ഥാനവും പുന്നപ്ര അറവുകാട് എച്ച്.എസ്.എസിലെ ആഷിക് മുഹമ്മദ് അമീൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് എം.എൽ.എ മൊമെന്റോകൾ വിതരണം ചെയ്തു.