ആലപ്പുഴ: കേരള പൊലീസ് ഓഫീസേഴ്സ് അസോ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ജില്ലയിലെ പൊലീസ് ഓഫീസർമാരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഉന്നത വിദ്യാഭ്യാസം എന്നിവയിൽ മികച്ചവിജയം നേടിയവർക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. ആലപ്പുഴ പൊലീസ് ക്ളബ്ബ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ അഡീഷണൽ പൊലീസ് സൂപ്രണ്ട് എസ്.ടി. സുരേഷ് കുമാർ സ്കോളർഷിപ്പ് വിതരണം ചെയ്തു. ആലപ്പുഴ ടൗൺ ഡിവൈ.എസ്.പി എൻ.ആർ. ജയരാജ്, പൊലീസ് അസോ. ജില്ലാസെക്രട്ടറി എ. അഞ്ജു, പൊലീസ് ഓഫീസേഴ്സ് അസോ. ജില്ലാ സെക്രട്ടറി, പി. പ്രദീപ്, പൊലീസ് ഓഫീസേഴ്സ് അസോ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ. ജയകൃഷ്ണൻ, ജോ. സെക്രട്ടറി സി.ആ൪.ബിജു. വെെസ് പ്രസിഡന്റ് കെ.പി. അനിൽ, ജില്ലാ ട്രഷറ൪ ലോറൻസ്, സന്തോഷ് എന്നിവർ സംസാരിച്ചു.