pakshinireelshanam
മാന്നാർ കൂട്ടംമ്പേരൂർ യു.പി സ്കൂളിൽ സംഘടിപ്പിച്ച പക്ഷിനീരീക്ഷണ ക്ലാസിന് ജയകൃഷ്ണൻ മാന്നാർ നേതൃത്വം നൽകുന്നു

മാന്നാർ: ദേശീയപക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ച് മാന്നാർ കൂട്ടംമ്പേരൂർ യു.പി സ്കൂളിൽ പക്ഷിനീരീക്ഷണ ക്ലാസും പ്രദർശനവും സംഘടിപ്പിച്ചു. പ്രശസ്ത പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ ജയകൃഷ്ണൻ മാന്നാർ നേതൃത്വം നൽകി. വ്യത്യസ്ത വർണ്ണങ്ങളും ശബ്ദവൈവിധ്യങ്ങളും നിറഞ്ഞ പക്ഷികളുടെ ഒരു വിസ്മയലോകമാണ് ജയകൃഷ്ണൻ കുട്ടികൾക്കായി തുറന്നു നൽകിയത്. സ്കൂൾ ഹെഡ്മാസ്റ്റർ ജയമോഹൻ, അദ്ധ്യാപകർ, അനദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.