കറ്റാനം: കഴിക്കുന്ന ഭക്ഷണം നമുക്ക് വില്ലനായി മാറുന്നുവെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഭരണിക്കാവ് 829-ാം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ വിവിധ സംരംഭങ്ങളായ ഭരണി അഗ്രി സെന്റർ, സഞ്ചരിക്കുന്ന പഴം, പച്ചക്കറി സംഭരണ വിതരണ കേന്ദ്രം എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് കോശി അലക്സ് അദ്ധ്യക്ഷത വഹിച്ചു. കർഷകരിൽ നിന്ന് പഴങ്ങളും പച്ചക്കറിയും സംഭരിക്കാനും വിൽക്കാനുമായി കൃഷി വകുപ്പിന്റെ ആത്മപദ്ധതി പ്രകാരം ബാങ്കിന് സബ്സിഡി നിരക്കിൽ നൽകിയ ശീതീകരിച്ച വാഹനത്തിന്റെ ഫ്ളാഗ് ഒഫും മന്ത്രി നിർവഹിച്ചു. ആയിരം പേർക്കുള്ള സൗജന്യ ഫലവൃക്ഷത്തൈ വിതരണം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ നിർവഹിച്ചു. കൊല്ലം ആർ.ടി.ഒ എച്ച്.അൻസാരി ആദ്യവിൽപ്പന ഏറ്റുവാങ്ങി. എ.മഹേന്ദ്രൻ, ജി.ഹരിശങ്കർ, കെ.ദീപ, നികേഷ് തമ്പി, കെ.ജി.സന്തോഷ്, ജിസി ജോർജ്ജ്, എ.എം. ഹാഷിർ, പി.രജനി, പൂജ വി.നായർ, എം.ശ്യാമളാ ദേവി, സുരേഷ് തോമസ് നൈനാൻ, ആർ.ഗംഗാധരൻ, ബാങ്ക് സെക്രട്ടറി കെ.എസ്. ജയപ്രകാശ്, കെ.ആർ ഷൈജു,
ബി.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.