sndp
എസ്.എൻ.ഡി.പി യോഗം വാടയ്ക്കൽ പടിഞ്ഞാറ് 3676ാം നമ്പർ ശാഖാ യോഗത്തിൽ പുതുതായി രൂപീകരിക്കുന്ന മരണ ധനസഹായ നിധിയുടെ ആലോചനയോഗം അമ്പലപ്പുഴ യൂണിയൻ വൈസ് പ്രസിഡന്റ് പി.ബി.രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ:എസ്.എൻ.ഡി.പി യോഗം വാടയ്ക്കൽ പടിഞ്ഞാറ് 3676ാം നമ്പർ ശാഖാ യോഗത്തിൽ പുതുതായി രൂപീകരിക്കുന്ന മരണ ധനസഹായ നിധിയുടെ ആലോചനയോഗം അമ്പലപ്പുഴ യൂണിയൻ വൈസ് പ്രസിഡന്റ് പി.ബി.രഘുനാഥ് ഉദ്ഘാടനം ചെയ്തു.ശാഖാ യോഗം പ്രസിഡന്റ് പി.ധർമ്മരാജൻ അദ്ധ്യക്ഷത വഹിച്ചു.പി.കെ.സോമൻ,പി.അജിത്, പി.പി.പ്രസന്നൻ,പി.പി.അജികുമാർ. സൂര്യ,ലിൻസി ശശീന്ദ്രൻ,സുതൻ,സ്മിത ബൈജു എന്നിവർ സംസാരിച്ചു.ശാഖാ യോഗം സെക്രട്ടറി പി.കെ.അജികുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ്.രാജീവൻ നന്ദിയും പറഞ്ഞു.