ചേർത്തല:വേളോർവട്ടം മഹാദേവർ ക്ഷേത്രത്തിൽ ഡിസംബർ 4 മുതൽ 11 വരെ നടക്കുന്ന
ദശലക്ഷാർച്ചനയോടനുബന്ധിച്ച് നടത്തുന്ന പ്രധാന വഴിപാടുകളുടെ കൂപ്പൺ
ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ മുൻ പ്രസിഡന്റ് കെ.പി.നടരാജൻ നിർവഹിച്ചു. എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം സ്വാമിനാഥൻ ചള്ളിയിൽ,ദേവസ്വം പ്രസിഡന്റ് പി.ചന്ദ്രമോഹൻ,സെക്രട്ടറി സി.കെ.സുരേഷ് ബാബു,എൻ.രാമദാസ്,ജി.കെ.അജിത്ത് ,
വി.എസ്.സുരേഷ്,ധിരൻ ബേബി എന്നിവർ സംസാരിച്ചു.