ചേർത്തല: താലൂക്ക് മഹാസമാധി ദിനാചരണ കമ്മKറ്റിയുടെ നേതൃത്വത്തിൽ 90-ാമത് ശിവഗിരി തീർത്ഥാടന കൊടിക്കയർ പദയാത്രയോടനുബന്ധിച്ചുള്ള സ്വാഗതസംഘ രൂപീകരണ യോഗം ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് പി. സതീശൻ അത്തിക്കാട്
ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.കെ. വിജയഘോഷ് ചാരങ്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡിസംബർ 23 ന് കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന കൊടിക്കയർ പദയാത്ര 29 ന് ശിവഗിരിയിലെത്തും. ഡിസംബർ 11ന് രാവിലെ 10 ന് പീതാംബര ദീക്ഷ നടത്തും. പി.എൻ.പുഷ്‌കരൻ,കെ.ആർ.രാജു,സൈജു നെടുമ്പ്രക്കാട്, ഷൈൻ കാവാലം, ലെനിൻ കട്ടച്ചിറ, അജിത പ്രസന്നൻ, സിബി മോൾ എന്നിവർ സംസാരിച്ചു.