മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ചെറുകോൽ 3240-ാം നമ്പർ ശാഖായോഗത്തിലെ 1086-ാം നമ്പർ വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ ശശികല രഘുനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസഘം കൺവീനർ പുഷ്പ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖായോഗം പ്രസിഡന്റ് ബിനുബാലൻ, ശഖാസെക്രട്ടറി പി.ബി സുരാജ്, വനിതാസംഘം യൂണിയൻ വൈസ് ചെയർപേഴ്സൺ സുജാത നുന്നുപ്രകാശ്, ശാഖാ വൈസ് പ്രസിഡന്റ് രവീന്ദ്രൻ, ദിലീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മിധു ശിവദാസൻ (പ്രസിഡന്റ്), വത്സല മോഹൻ (വൈസ് പ്രസിഡന്റ്), സിന്ധു സുരേഷ് (സെക്രട്ടറി), കീർത്തി വിപിൻ, ചന്ദ്രിക, ശോഭ മണിയൻ (യൂണിയൻ കമ്മിറ്റി അംഗങ്ങൾ), വിജയമ്മ പ്രഭാകരൻ, ചന്ദ്രിക ബാലൻ, സുജാത സതീശൻ, രമണി രവീന്ദ്രൻ, ടിന്റു രഘു, ശശികല സുഗതൻ, സിനി സുരേഷ് (കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ രാജമ്മ രവീന്ദ്രൻ സ്വാഗതവും നിയുക്ത പ്രസിഡന്റ് മിധു ശിവദാസ് നന്ദിയും പറഞ്ഞു.