 
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ വനിതാ സംഗമം കരുമാടി 13-ാം നമ്പർ ശാഖ ഹാളിൽ നടന്നു. ആയിരക്കണക്കിന് വനിതകൾ പങ്കെടുത്തു. യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സി.പി ശാന്ത അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അഡ്വ. പി. സുപ്രമോദം സംഘടനാ സന്ദേശം നൽകി. യോഗം കൗൺസിലറും കേന്ദ്ര വനിതാ സംഘം വൈസ് പ്രസിഡന്റുമായ ഷീബ ക്ലാസിന് നേതൃത്വം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് മോഹൻദാസ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എം.ബാബു, എ.ജി.സുഭാഷ്, സന്തോഷ് വേണാട്, ഉമേഷ് കൊപ്പാറ, സിമ്മി ജിജി, മൈക്രോ ഫിനാൻസ് കോ ഓർഡിനേറ്റർ വിമല പ്രസന്നൻ, യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് ശ്രീജ രാജേഷ്, വനിതാ സംഘം ട്രഷറർ വിജയമ്മ രാജൻ, കൗൺസിലർമാരായ സുജി സന്തോഷ്, രാജലക്ഷ്മി ഓമനക്കുട്ടൻ, സുജ ഷാജി, അമ്പിളി അനിൽകുമാർ, സുശീല മോഹനൻ, സിന്ധു മഹേശൻ വത്സല രാജേന്ദ്രൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ ഉണ്ണികുട്ടൻ പച്ച, കൺവീനർ വികാസ് വി.ദേവൻ, യൂണിയൻ സൈബർ സേന ചെയർമാൻ പീയുഷ് പി.പ്രസന്നൻ, കൺവീനർ ടി.എം. മോബിൻ എന്നിവർ സംസാരിച്ചു.