kayikamela
ചെങ്ങന്നൂർ ഉപജില്ലാ സ്ക്കൂൾ കായികമേളയിൽ ഓവറോൾ കിരീടം നേടിയ മാന്നാർ നായർ സമാജം സ്കൂൾ ടീം

മാന്നാർ: പരുമല ദേവസ്വം ബോർഡ് പമ്പാകോളജ് മൈതാനിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വന്ന ചെങ്ങന്നൂർ ഉപജില്ലാ സ്ക്കൂൾ കായികമേള സമാപിച്ചു. 165 പോയിന്റ് നേടി മാന്നാർ നായർ സമാജം സ്ക്കൂൾ ഓവറോൾ ചാമ്പ്യനായി. 159 പോയിന്റോടെ എം.ടി.എച്ച്.എസ്.എസ് വെണ്മണിയും 121 പോയിന്റോടെ സെന്റ് മേരീസ് ജി.എച്ച്. എസ് ചെങ്ങന്നൂർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. എൽ.പി വിഭാഗത്തിൽ എസ്.വി.ഇ.എം.എൽ.പി.എസ് പാണ്ടനാട്, എസ്.എച്ച്.ഇ.എം.എൽ.പി.എസ് കാരയ്ക്കാട് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. മാന്നാർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശാലിനി രഘുനാഥ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ശാന്തിനി അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ബി.പി.സി ജി.കൃഷ്ണകുമാർ വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു. അനസ്.എം അഷറഫ്, ജോൺ ജേക്കബ്, വിജോയ് ജോസഫ്, കെ.ആർ അനന്തൻ, എൻ.സതീഷ് , എസ്.വിജയകുമാർ, ഡി. ജയറാം എന്നിവർ സംസാരിച്ചു.